---
title: "കിക്മ എം.ബി.എ അഭിമുഖം 27ന്"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230996/interview"
published_at: "2024-08-25T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cad4995a9f3_images_(7).jpeg"
keywords: []
---

# കിക്മ എം.ബി.എ അഭിമുഖം 27ന്

> **Lead Summary:**  സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 27 ചൊവ്വ രാവിലെ 10 മുതൽ 12.30 വരെ കണ്ണൂർ കാൽടെക്‌സ് സമീപം ചേനോളി കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ അഭിമുഖം നടത്തുന്നു.

## Article Content

 സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 27 ചൊവ്വ രാവിലെ 10 മുതൽ 12.30 വരെ കണ്ണൂർ കാൽടെക്‌സ് സമീപം ചേനോളി കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ അഭിമുഖം നടത്തുന്നു.

കേരള സർവകലാശാലയുടെയും, എഐസിടിയുടെയും അംഗീകാര ത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിങ്ങ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, അനലിറ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് വിഭാഗക്കാർക്കും എസ്‌സി, എസ്ടി വിദ്യാർഥികൾക്കും സർക്കാർ, യൂനിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിപ്പും പ്രത്യേക സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 50% മാർക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ 8547618290/9447002106 എന്നീ നമ്പരിലും www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230996/interview)