---
title: "എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി"
english_title: "Tharuvana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231001/tharuvana"
published_at: "2024-08-25T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cad7016f2bc_IMG-20240825-WA0016.jpg"
keywords: []
---

# എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി

> **Lead Summary:** **തരുവണ**: 31ാമത് എസ് എസ് എഫ് വയനാട്് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി. 5 ഡിവിഷനുകളില്‍ നിന്നായി 1000ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**തരുവണ**: 31ാമത് എസ് എസ് എഫ് വയനാട്് ജില്ലാ സാഹിത്യോത്സവിന് തരുവണയില്‍ തുടക്കമായി. 5 ഡിവിഷനുകളില്‍ നിന്നായി 1000ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധികളിലും മനുഷ്യരെ ചേര്‍ത്തി നിര്‍ത്തി മനോഹരമായ സാമൂഹിക സൃഷ്ടി രൂപപ്പെടുത്തലിന്റെ ആലോചനകളാണ് സാഹിത്യോത്സവുകളിലൂടെ സാധ്യമാക്കുന്നതെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് വയനാട് ഉള്‍പ്പെടെയുള്ള അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍ സാഹിത്യഭാഷണം നടത്തി. സാഹിത്യവും സാഹിത്യകാരനും നന്മയുടെ വക്താക്കളാണെന്ന് യു കെ കുമാരന്‍ പറഞ്ഞു. സാഹിത്യം ഹിംസാത്മകതയെ പ്രോത്സാഹിപ്പിക്കില്ല, അതുകൊണ്ടാണ് സാഹിത്യത്തില്‍ ഇടപെടണമെന്ന് അറിവുള്ളവര്‍ പറയുന്നത്. അതിനുള്ള പുതിയകാല ശ്രമങ്ങളാണ് സാഹിത്യോത്സവുകളിലൂടെ സാധ്യമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്്ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി തിനപുരം അധ്യക്ഷത വഹിച്ചു. നാസര്‍ മാസ്റ്റര്‍ തരുവണ, സുബൈര്‍ അഹ്സനി വെള്ളമുണ്ട സംസാരിച്ചു. ശമീര്‍ ബാഖവി, അലി സഖാഫി, ഗഫൂര്‍ അഹ്സനി, മുഹിയദ്ദീന്‍ സഅദി പങ്കെടുത്തു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് റഹ്‌മാന്‍ വാരിയാട് സ്വാഗതവും റംഷാദ് ബുഖാരി നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിന് ഇന്ന് വൈകിട്ട് തിരശ്ശീല വീഴും. നാല് മണിക്ക് നടക്കുന്ന സമാപന സെഷന്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹംസക്കുട്ടി സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന പ്രഭാഷണം നടത്തും. അലി മുസ്ലിയാര്‍ വെട്ടത്തൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സംസാരിക്കും.ബശീര്‍ കുഴിനിലം സ്വാഗതവും ശബീര്‍ വൈത്തിരി നന്ദിയും പറയും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231001/tharuvana)