---
title: "ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടി; ഗർഭസ്ഥ ശിശു മരിച്ചു"
english_title: "  Unborn baby dies after being kicked by pregnant woman "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231136/unborn-baby-dies-after-being-kicked-by-pregnant-woman"
published_at: "2024-08-25T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb619a69f80_kick.jpg"
keywords: []
---

# ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടി; ഗർഭസ്ഥ ശിശു മരിച്ചു

> **Lead Summary:**  തിരുവല്ല: ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന നടന്നത്. യുവതിയെ ആക്രമിച്ച വിഷ്ണു ബിജു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയിതു. കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ​ഗർഭിണിയായിരുന്നു.

## Article Content

 തിരുവല്ല: ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന നടന്നത്. യുവതിയെ ആക്രമിച്ച വിഷ്ണു ബിജു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയിതു. കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ​ഗർഭിണിയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടർന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്.

പോലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. അന്വേഷണത്തിനൊടുവിൽ ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റ‍ഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231136/unborn-baby-dies-after-being-kicked-by-pregnant-woman)