---
title: "കണ്ണൂരിൽ  ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231142/kannur"
published_at: "2024-08-26T04:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbbd7395bb5_download_(27).jpeg"
keywords: []
---

# കണ്ണൂരിൽ  ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ**: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്.

## Article Content

**കണ്ണൂർ**: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്.

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231142/kannur)