---
title: "ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട: പഴയങ്ങാടി സ്വദേശി പിടിയിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231157/iritty"
published_at: "2024-08-26T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbe7692b0be_IMG-20240826-WA0006.jpg"
keywords: []
---

# ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട: പഴയങ്ങാടി സ്വദേശി പിടിയിൽ 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട .അര ലക്ഷം രൂപയോളം വിലയുള്ള എംഡിഎംഎ യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ. പി പിടിയിലായി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാൻസാഫ് ) ഇരിട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കുട്ടികൃഷ്ണൻ. കെ , എസ്ഐ ഷറഫുദീൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് ഉം സംയുക്തമായി കൂട്ടുപ്പുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ എംഡിഎം യുമായി പ്രതി പിടിയിലായത്.

## Article Content

**ഇരിട്ടി** : ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട .അര ലക്ഷം രൂപയോളം വിലയുള്ള എംഡിഎംഎ യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ. പി പിടിയിലായി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാൻസാഫ് ) ഇരിട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കുട്ടികൃഷ്ണൻ. കെ , എസ്ഐ ഷറഫുദീൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് ഉം സംയുക്തമായി കൂട്ടുപ്പുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ എംഡിഎം യുമായി പ്രതി പിടിയിലായത്.

നർകോട്ടിക് സെൽ ഡിവൈഎസ്പി . കെ ധനഞ്ചയ ബാബു ന്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ഡി ഹണ്ട് ന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ശക്തമായ വാഹന പരിശോധനയാണ് നടന്നു വരുന്നത്. പ്രതി പഴയങ്ങാടി, തളിപ്പറമ്പ് പരിയാരം ഭാഗങ്ങളിൽ വ്യാപകമായി MDMA വിൽപ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി.സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രബീഷ്, സിവിൽ പോലീസ് ഓഫീസർ ജയൻ എന്നിവരും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231157/iritty)