---
title: "മലയോര പാതകൾ കുളം തോണ്ടി ജലനിധി പദ്ധതിയുടെ പൈപ്പിടൽ : കുഴികളിൽ വീണ് അപകടങ്ങളും പതിവായി. "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231165/adakkathod"
published_at: "2024-08-26T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbfba7227db_IMG-20240826-WA0008.jpg"
keywords: []
---

# മലയോര പാതകൾ കുളം തോണ്ടി ജലനിധി പദ്ധതിയുടെ പൈപ്പിടൽ : കുഴികളിൽ വീണ് അപകടങ്ങളും പതിവായി. 

> **Lead Summary:** **അടക്കാത്തോട്**:മലയോര പാതകൾ കുളം തോണ്ടി ജലനിധി പദ്ധതിയുടെ പൈപ്പിടൽ പുരോഗമിക്കുമ്പോൾ കുഴികളിൽ വീണ് അപകടങ്ങളും പതിവായി.കേളകം പഞ്ചായത്തിൻ്റെ മലമടക്കുകളിലാണ് ഇപ്പോൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് ഉഴുത് മറിച്ച് ജലനിധി പദ്ധതിയുടെ പൈപ്പിടൽ നടത്തുന്നത്.

## Article Content

**അടക്കാത്തോട്**:മലയോര പാതകൾ കുളം തോണ്ടി ജലനിധി പദ്ധതിയുടെ പൈപ്പിടൽ പുരോഗമിക്കുമ്പോൾ കുഴികളിൽ വീണ് അപകടങ്ങളും പതിവായി.കേളകം പഞ്ചായത്തിൻ്റെ മലമടക്കുകളിലാണ് ഇപ്പോൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് ഉഴുത് മറിച്ച് ജലനിധി പദ്ധതിയുടെ പൈപ്പിടൽ നടത്തുന്നത്.

എട്ടാം വാർഡിലെ വെണ്ടേക്കും ചാൽ ഭാഗത്തേക്കുള്ള ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കോൺക്രീറ്റ് റോഡ് കഴിഞ്ഞ ദിവസമാണ് ഉഴുത് മറിച്ചത്. ഇതെ തുടർന്ന് പാതയിലൂടെ എത്തുന്ന ഇരുചക്രവാഹനങ്ങളും ,മുച്ചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്നതും പതിവായി. മഴ കനത്തിട്ടും പാതയോരങ്ങളിൽ കുത്തി മാന്തി ജലനിധി പദ്ധതിയുടെ പൈപ്പിടൽ പുരോഗമിക്കുമ്പോൾ തകർന്ന് ചെളിക്കുളമാകുന്ന പാതയിൽ ദുരിതയാത്രയിലാണ് ജനം.

കനത്ത മഴയുള്ള സമയത്ത് പൈപ്പിടുന്നതിന് എടുത്തിട്ട മണ്ണ് മുഴുവൻ ഒലിച്ചു റോട്ടിലേക്കിറങ്ങുകയും, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വഴുതിവീണ് അപകടം ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. ജലനിധിക്കായി പൈപ്പിടൽ നടത്തിയ പാതയോരങ്ങളിലൂടെയാണിപ്പോൾ മഴവെള്ളം കുത്തിയൊഴുകി റോഡിലേക്ക് പ്രവഹിച്ച് അപകടങ്ങൾക്ക് കാരണമാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231165/adakkathod)