---
title: "‘ക്രിമിനലുകളെ പൂട്ടണം, സിനിമയിൽ ശുദ്ധികലശം അനിവാര്യം’; നടൻ അശോകൻ"
english_title: "Cinema"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231166/cinema"
published_at: "2024-08-26T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbfc49cb760_IMG-20240826-WA0009.jpg"
keywords: []
---

# ‘ക്രിമിനലുകളെ പൂട്ടണം, സിനിമയിൽ ശുദ്ധികലശം അനിവാര്യം’; നടൻ അശോകൻ

> **Lead Summary:** **കൊച്ചി** :സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കൊച്ചി** :സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സംഭവങ്ങൾ പൊതു സമൂഹത്തിനുമുന്നിൽ സിനിമ മേഖലയെ കളങ്കപ്പെടുത്തി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തിയവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക എന്നതാണ് തൻറെ രീതിയെന്നും അശോകൻ കൂട്ടിച്ചേർത്തു.

അതേസമയം ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231166/cinema)