---
title: "വാക്-ഇൻ-ഇന്റർവ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231169/walkininterview"
published_at: "2024-08-26T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc016e49f05_images_(7).jpeg"
keywords: []
---

# വാക്-ഇൻ-ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ** :ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും.

## Article Content

**കണ്ണൂർ** :ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തും.

പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളതും 40 വയസ്സ് കൂടാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി / പ്ലസ് ടു, റസിഡൻസ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലുകളും, പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231169/walkininterview)