---
title: "പുഴ മണൽ പിടികൂടി: ഇരിട്ടിയിൽ വീണ്ടും മണൽ ലോബി ശക്തം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231221/iritty"
published_at: "2024-08-26T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc23946a503_IMG-20240826-WA0030.jpg"
keywords: []
---

# പുഴ മണൽ പിടികൂടി: ഇരിട്ടിയിൽ വീണ്ടും മണൽ ലോബി ശക്തം

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി മേഖലയിൽ മണൽ ലോബി വീണ്ടും ശ്കതമാകുന്നതായി സൂചന .ശനിയാഴ്ച ദിവസം വള്ളിത്തോട് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 200 അടി പുഴ മണലുമായി ടിപ്പർ ലോറിയും ഡ്രൈവർ ഷിനോദിനെയും പോലീസ് പിടികൂടി . അന്വേഷണത്തിൽ യാതൊരു രേഖകളുമില്ലാതെയാണ് ഇവർ ടിപ്പർ ലോറിൽ മണൽ കടത്ത് നടത്തുന്നത് പോലീസ് പറയുന്നു .

## Article Content

 **ഇരിട്ടി** : ഇരിട്ടി മേഖലയിൽ മണൽ ലോബി വീണ്ടും ശ്കതമാകുന്നതായി സൂചന .ശനിയാഴ്ച ദിവസം വള്ളിത്തോട് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 200 അടി പുഴ മണലുമായി ടിപ്പർ ലോറിയും ഡ്രൈവർ ഷിനോദിനെയും പോലീസ് പിടികൂടി . അന്വേഷണത്തിൽ യാതൊരു രേഖകളുമില്ലാതെയാണ് ഇവർ ടിപ്പർ ലോറിൽ മണൽ കടത്ത് നടത്തുന്നത് പോലീസ് പറയുന്നു .

മഴ കുറഞ്ഞതും ബാരാപ്പോൾ പുഴയിൽ അടിഞ്ഞുകൂടിയ മണൽ മാഫിയ സംഘം വ്യാപകമായി കടത്തികൊണ്ടുപോകുന്നത് പതിവാണ് . പിടികൂടുന്ന വാഹനങ്ങൾ കോടതിയിൽ പണം കെട്ടി ഇറക്കി വീണ്ടും നിയമ ലംഘനത്തിന് ഉപയോഗിക്കുന്നത് തടയാൻ ബന്ധപ്പെട്ട വകുപ്പിനും കഴിയുന്നില്ല . പുഴയിൽ അടിഞ്ഞുകൂടുന്ന മണൽ കോരിമാറ്റാൻ ടെൻഡർ നൽകാത്തത് സർക്കാരിന് കോടികളുടെ നഷ്ടമാണ് വരുത്തുന്നത് . ഈ അവസരം മുതാലാക്കി മണൽ മാഫിയ പോലീസിനെയും അധികൃതരെയും നോക്കുകുത്തികളാക്കി കോടികളുടെ മണൽ കടത്ത് നടത്തുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231221/iritty)