---
title: "ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ നടന്നു"
english_title: "pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231235/pariyaram"
published_at: "2024-08-26T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc306e97305_WhatsApp_Image_2024-08-26_at_1.00.32_PM.jpeg"
keywords: []
---

# ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ നടന്നു

> **Lead Summary:** **തളിപ്പറമ്പ**: ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സിപിഐ എം തളിപ്പറമ്പ്‌ ഏരിയാസെക്രട്ടറി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എ രാഘവൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സിപിഐ എം തളിപ്പറമ്പ്‌ ഏരിയാസെക്രട്ടറി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എ രാഘവൻ അധ്യക്ഷത വഹിച്ചു.

ലോട്ടറി തൊഴിലാളി പെൻഷൻ 3000രൂപയായി വർധിപ്പിക്കുക, ലോട്ടറി ടിക്കറ്റിലെ ചെറിയ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ ശ്രീധരൻ സംഘടനാ റിപ്പോർട്‌ അവതരിപ്പിച്ചു. സീമ ഷൈമോൻ, ടി ശിവദാസൻ,മടപ്പള്ളി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സന്തോഷ്‌ പ്രസിഡന്റ്‌, മടപ്പള്ളി ബാലകൃഷ്‌ണൻ സെക്രട്ടറി, എ വി കരുണാകരൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231235/pariyaram)