---
title: " ബി ജെ പി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക ശില്പ ശാല നടത്തി"
english_title: "Bjpperavoorsilpasala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231251/bjpperavoorsilpasala"
published_at: "2024-08-26T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc3dddf1455_1000021147.jpg"
keywords: []
---

#  ബി ജെ പി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക ശില്പ ശാല നടത്തി

> **Lead Summary:** **പേരാവൂർ: **മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ബി ജെ പി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക ശില്പ ശാല നടത്തി. മണത്തണ യിൽ നടന്ന ശില്പ ശാല ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം പി. സത്യപ്രകാശൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.ജി സന്തോഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ: **മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ബി ജെ പി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക ശില്പ ശാല നടത്തി. മണത്തണ യിൽ നടന്ന ശില്പ ശാല ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം പി. സത്യപ്രകാശൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.ജി സന്തോഷ് അധ്യക്ഷത വഹിച്ചു.

ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എം. ആർ. സുരേഷ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന കൗൺ സിലംഗം കൂട്ട ജയപ്രകാശ്, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ , ജില്ലാ കമ്മറ്റിയംഗം സി. ബാബു, മണ്ഡലം വൈസ് പ്രസി ഡൻ്റ് ബേബി സോജ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231251/bjpperavoorsilpasala)