---
title: "‘താടി വളർന്ന് പല്ല് കൊഴിഞ്ഞ പഴയ നടന്മാർ യുവാക്കൾക്ക് അവസരം നഷ്ടപ്പെടുത്തുന്നു’ ;  ഡിഎംകെ നേതാവ്"
english_title: "Dmkleaderstatement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231256/dmkleaderstatement"
published_at: "2024-08-26T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc414d5d530_1000021238.jpg"
keywords: []
---

# ‘താടി വളർന്ന് പല്ല് കൊഴിഞ്ഞ പഴയ നടന്മാർ യുവാക്കൾക്ക് അവസരം നഷ്ടപ്പെടുത്തുന്നു’ ;  ഡിഎംകെ നേതാവ്

> **Lead Summary:** ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ (ഡിഎംകെ) മുതിർന്ന നേതാക്കളെക്കുറിച്ച് പരാമർശം നടത്തിയ സൂപ്പർസ്റ്റാർ രജനികാന്തിന് മറുപടിയുമായി തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ. പല്ല് കൊഴിഞ്ഞ ശേഷവും അഭിനയം തുടരുന്ന പഴയ താരങ്ങൾ കാരണം യുവനടന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്ന് രജനികാന്തിനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി രംഗത്തെത്തി.

## Article Content

ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ (ഡിഎംകെ) മുതിർന്ന നേതാക്കളെക്കുറിച്ച് പരാമർശം നടത്തിയ സൂപ്പർസ്റ്റാർ രജനികാന്തിന് മറുപടിയുമായി തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ. പല്ല് കൊഴിഞ്ഞ ശേഷവും അഭിനയം തുടരുന്ന പഴയ താരങ്ങൾ കാരണം യുവനടന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്ന് രജനികാന്തിനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി രംഗത്തെത്തി.

> പാർട്ടിയിലെ മുതിർന്ന ഡിഎംകെ നേതാക്കളെ “മാനേജ് ” ചെയ്തതിന് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ രജനീകാന്ത് പ്രശംസിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ആഗസ്റ്റ് 24ന് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് രജനികാന്ത് പരാമർശം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231256/dmkleaderstatement)