---
title: "ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം നടന്നു"
english_title: "Cituareasammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231266/cituareasammelanam"
published_at: "2024-08-26T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc4f33265ff_1000021258.jpg"
keywords: []
---

# ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം നടന്നു

> **Lead Summary:**  ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സിപിഐ എം തളിപ്പറമ്പ്‌ ഏരിയാസെക്രട്ടറി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എ രാഘവൻ അധ്യക്ഷത വഹിച്ചു.

## Article Content

 ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം പൂക്കോത്ത്‌ നട കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സിപിഐ എം തളിപ്പറമ്പ്‌ ഏരിയാസെക്രട്ടറി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. എ രാഘവൻ അധ്യക്ഷത വഹിച്ചു.

ലോട്ടറി തൊഴിലാളി പെൻഷൻ 3000രൂപയായി വർധിപ്പിക്കുക, ലോട്ടറി ടിക്കറ്റിലെ ചെറിയ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെ ശ്രീധരൻ സംഘടനാ റിപ്പോർട്‌ അവതരിപ്പിച്ചു. സീമ ഷൈമോൻ, ടി ശിവദാസൻ,മടപ്പള്ളി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ സന്തോഷ്‌ പ്രസിഡന്റ്‌, മടപ്പള്ളി ബാലകൃഷ്‌ണൻ സെക്രട്ടറി, എ വി കരുണാകരൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231266/cituareasammelanam)