---
title: "വെമ്പുഴച്ചാല്‍ പാലം ഗതാഗത യോഗ്യമാക്കണം: ആ ആദ്മി പാര്‍ട്ടി"
english_title: "Aamadamiparty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231286/aamadamiparty"
published_at: "2024-08-26T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc65494d4cf_1000021278.jpg"
keywords: []
---

# വെമ്പുഴച്ചാല്‍ പാലം ഗതാഗത യോഗ്യമാക്കണം: ആ ആദ്മി പാര്‍ട്ടി

> **Lead Summary:** **അങ്ങാടിക്കടവ്: **മലയോര ഹൈവേയുടെ ഭാഗമായ വെമ്പുഴച്ചാല്‍ പാലം ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അയ്യന്‍കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന ഈ പാലം പുതുക്കി പണിതിട്ടും അപ്രോച്ച് റോഡിന്റെ പണി തീര്‍ക്കാതെ താമസിപ്പിക്കുന്നത് ഈ പ്രദേശത്തുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികളും ആരാധനാലയങ്ങളില്‍ പോകുന്നവരും സാധനസാമഗ്രികള്‍ മേടിക്കേണ്ടവരും കിലോമീറ്ററുകള്‍ ചുറ്റി എടുരില്‍ എത്തേണ്ട സ്ഥിതിയാണുള്ളത്.

## Article Content

**അങ്ങാടിക്കടവ്: **മലയോര ഹൈവേയുടെ ഭാഗമായ വെമ്പുഴച്ചാല്‍ പാലം ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അയ്യന്‍കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന ഈ പാലം പുതുക്കി പണിതിട്ടും അപ്രോച്ച് റോഡിന്റെ പണി തീര്‍ക്കാതെ താമസിപ്പിക്കുന്നത് ഈ പ്രദേശത്തുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികളും ആരാധനാലയങ്ങളില്‍ പോകുന്നവരും സാധനസാമഗ്രികള്‍ മേടിക്കേണ്ടവരും കിലോമീറ്ററുകള്‍ ചുറ്റി എടുരില്‍ എത്തേണ്ട സ്ഥിതിയാണുള്ളത്.

നിലവില്‍ ഒരു പാലം പുതുക്കിപ്പണിയുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിബന്ധന. എന്നാല്‍ കരാറുകാരുടെ ലാഭം നോക്കി ബദല്‍ പാലം നിര്‍മ്മിക്കാതെയാണ് ഇവിടെ പണി ആരംഭിച്ചത്. ആദ്യത്തെ മഴയ്ക്ക് തന്നെ ബദല്‍ റോഡ് ഒലിച്ചു പോയിട്ടും അത് നന്നാക്കാനോ മറ്റു സംവിധാനങ്ങള്‍ ചെയ്യാനോ കരാറുകാരോ ഉദ്യോഗസ്ഥരോ തയ്യാറായില്ല എന്ന് മാത്രമല്ല പുതുതായി പണിത പാലത്തിന്‍ പ്രധാന സ്ലാബിന്റെ വാര്‍പ്പ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും അത് തുറന്നു കൊടുക്കാന്‍ ഇവര്‍ താല്‍പര്യവും കാണിക്കുന്നില്ല.

ഈ പ്രദേശത്തുകാര്‍ക്ക് മരിച്ചടക്ക് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തുന്നതിന് കിലോമീറ്ററുകള്‍ മൃതദേഹവുമായി യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. എത്രയും പെട്ടെന്ന് പാലത്തിന്റെ രണ്ട് സൈഡിലും മണ്ണിട്ട് ഉയര്‍ത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഒ.ജെ.മാത്യു ഒറ്റപ്ലാക്കല്‍, നിയോജക മണ്ഡലം ട്രഷറര്‍ ജോളി, ഈപ്പച്ചന്‍ കാവനാടി, വത്സമ്മ മണലേല്‍, എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231286/aamadamiparty)