---
title: "ഇരിക്കൂർ മണ്ഡലത്തിൽ ഭൂമി, പട്ടയം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് യോഗം ചേരും"
english_title: "Irikkur mandalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23130/irikkur-mandalam"
published_at: "2022-01-28T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3cad25da51_Screenshot_2022-01-28-16-23-29-90_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഇരിക്കൂർ മണ്ഡലത്തിൽ ഭൂമി, പട്ടയം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് യോഗം ചേരും

> **Lead Summary:** ഇരിക്കൂർ മണ്ഡലത്തിലെ മലയോര മേഖലയിലെ വില്ലേജുകളിൽ ഭൂമി, പട്ടയം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് വിപുലമായ യോഗം ചേരും. തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫഫ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.

## Article Content

ഇരിക്കൂർ മണ്ഡലത്തിലെ മലയോര മേഖലയിലെ വില്ലേജുകളിൽ ഭൂമി, പട്ടയം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് വിപുലമായ യോഗം ചേരും. തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫഫ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.

 മണ്ഡലത്തിൽ മലയോര മേഖലയിലെ ഉദയഗിരി, വെള്ളാട്, ന്യൂ നടുവിൽ, പയ്യാവൂർ വില്ലേജുകളിലെ കോളനികളിൽ ഭൂമി, പട്ടയ വിഷയവുമായി നിരവധി പരാതികൾ നിലനിൽക്കുന്നതായി യോഗം വിലയിരുത്തി. തുടർന്നാണ് ശ്രീകണ്ഠാപുരത്ത് എം.എൽ.എ, ആർ.ഡി.ഒ, ഡപ്യൂട്ടി കളക്ടർമാർ, തഹസിൽദാർ, പഞ്ചായത്ത് പ്രതിനിധികൾ,  വില്ലേജ് ഓഫിസർമാർ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാനും ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചത്.

യോഗത്തിൽ എം.എൽ.എയുടെ പ്രതിനിധി ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായി. ഉദയഗിരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ചന്ദ്രശേഖരൻ, ആർ.ഡി.ഒ ഇ.പി മേഴ്സി, തഹസിൽദാർ എം.റജി, വില്ലേജ് ഓഫിസർമാർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23130/irikkur-mandalam)