---
title: "രാമന്തളി ശ്രീ കുരുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ കലശ മോഹോത്സാവം ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ "
english_title: "Ramanthali Sri Kuruvanthatta Kazhakam Poomala Bhagwati Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23132/ramanthali-sri-kuruvanthatta-kazhakam-poomala-bhagwati-temple"
published_at: "2022-01-28T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3cc0097980_Screenshot_2022-01-28-16-25-50-05_7352322957d4404136654ef4adb64504.jpg"
keywords: []
---

# രാമന്തളി ശ്രീ കുരുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ കലശ മോഹോത്സാവം ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ 

> **Lead Summary:** രാമന്തളി ശ്രീ കുരുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രം നവീകരണ കലശത്തിനൊരുങ്ങുന്നു. പുന:പ്രതിഷ്ഠ കലശ മോഹോത്സാവം ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ തീയതികളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

രാമന്തളി ശ്രീ കുരുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രം നവീകരണ കലശത്തിനൊരുങ്ങുന്നു. പുന:പ്രതിഷ്ഠ കലശ മോഹോത്സാവം ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ തീയതികളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അബ്ലി വടക്കേ ഇല്ലത്ത് ശങ്കര വാദ്യാർ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് താന്ത്രിക വിധി പ്രകാരം കർമങ്ങൾ അനുഷ്ടിക്കും. തുടർന്ന് ആചാര്യ വന്ദനം, പശുദാന പുണ്യഹം, സുദർശന ഹോമം, പ്രേതാവാഹനം തുടങ്ങിയ കർമങ്ങളും നടക്കും. കോവിഡ് പെരുമാറ്റ ചട്ടം പരിപൂർണമായും പാലിച്ചു കൊണ്ട് മാത്രമായിരിക്കും ഇത്തവണത്തെ കലശ മഹോത്സാവം നടക്കുകയെന്ന് പി പി പുരുഷോത്തമൻ, എ തമ്പാൻ, എം ധനജ്ഞയൻ, സി ശ്രീധരൻ, പി ഭാസ്കരൻ, എം കരുണാകരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23132/ramanthali-sri-kuruvanthatta-kazhakam-poomala-bhagwati-temple)