---
title: "പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം"
english_title: "purogamana kala sahithyasankham state meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231325/purogamana-kala-sahithyasankham-state-meeting"
published_at: "2024-08-26T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc96deb7d0b_ms.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

> **Lead Summary:**  കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക പ്രസ്ഥാനമായ പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ ചൊവ്വാഴ്ച തുടങ്ങും. ഇ കെ നായനാർ അക്കാദമിയിൽ രാവിലെ 10 ന് വിഖ്യാത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. ടി പത്മനാഭൻ, എം മുകുന്ദൻ, കമൽ,ആദവൻ ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി ഇളയിടം, ടി ഡി രാമകൃഷ്ണൻ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

## Article Content

 കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക പ്രസ്ഥാനമായ പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ ചൊവ്വാഴ്ച തുടങ്ങും. ഇ കെ നായനാർ അക്കാദമിയിൽ രാവിലെ 10 ന് വിഖ്യാത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. ടി പത്മനാഭൻ, എം മുകുന്ദൻ, കമൽ,ആദവൻ ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി ഇളയിടം, ടി ഡി രാമകൃഷ്ണൻ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

കേരളത്തിലെ 3000 യൂണിറ്റുകളെ പ്രതിനിധികരിച്ച് 610 പേരും ഇതര സംസ്ഥാനങ്ങളിലെ ഘടകങ്ങളിൽനിന്നുള്ള സൗഹാർദപ്രതിനിധികളുമുൾപ്പെടെ 650 സാംസ്കാരിക പ്രവർത്തകർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ. തുടർന്ന് അലോഷിയുടെ ഗാനാലാപത്തോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമാവുക. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ഷാജി എൻ കരുൺ അധ്യക്ഷനാകും. സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കലാസാഹിത്യ മത്സര വിജയികൾക്ക് ടി പത്മനാഭനും എം മുകുന്ദനും സമ്മാനം നൽകും. സ്വാഗതസംഘം ചെയർമാൻ കെ വി സുമേഷ് എംഎൽഎ സ്വാഗതം പറയും.

12.30 ന് പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ നയരേഖയും കരിവെള്ളൂർ മുരളി നിയമാവലിയും സംസ്ഥാന സംഘടനാ സെക്രട്ടറി എം കെ മനോഹരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ആർ അജയൻ വരവ് - ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷം ഗ്രൂപ്പു ചർച്ചയും പൊതു ചർച്ചയും. വൈകിട്ട് 4.45 ന് ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. 12.15 ന് പ്രൊഫ. എം എം നാരായണൻ ഭാവിപ്രവർത്തന രൂപരേഖ അവതരിപ്പിക്കും. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്ത് വൈകിട്ട് സമ്മേളനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231325/purogamana-kala-sahithyasankham-state-meeting)