---
title: "സഹകരണ വളം ഡിപ്പോ ഉദ്‌ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231369/iritty"
published_at: "2024-08-27T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd1a0f3c174_IMG-20240827-WA0002.jpg"
keywords: []
---

# സഹകരണ വളം ഡിപ്പോ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: നേരമ്പോക്കിൽ പ്രവർത്തിച്ചുവരുന്ന ഇരിട്ടി അഗ്രികൾച്ചറൽ മാർക്കറ്റിങ് കോ. ഓപ്പ .സൊസൈറ്റിയുടെ കീഴിൽ സഹകരണ വളം ഡിപ്പോവും കാർഷിക ഉപകരണങ്ങളുടെ വിപണനകേന്ദ്രവും പ്രവർത്തനമാരംഭിച്ചു.

## Article Content

 **ഇരിട്ടി**: നേരമ്പോക്കിൽ പ്രവർത്തിച്ചുവരുന്ന ഇരിട്ടി അഗ്രികൾച്ചറൽ മാർക്കറ്റിങ് കോ. ഓപ്പ .സൊസൈറ്റിയുടെ കീഴിൽ സഹകരണ വളം ഡിപ്പോവും കാർഷിക ഉപകരണങ്ങളുടെ വിപണനകേന്ദ്രവും പ്രവർത്തനമാരംഭിച്ചു.

നേരംപോക്ക് സപ്പ്ളൈക്കോ സൂപ്പർ മാർക്കറ്റിന് സമീപം ബാലക്കണ്ടി ബിൽഡിങ്ങിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്‌ഘാടനം അഡ്വ. സണ്ണിജോസഫ് എം എൽ എ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.

കാർഷിക ഉപകരണങ്ങളുടെ ആദ്യ വിൽപ്പന നഗരസഭാ ചെയർപേഴ്സ്ൻ കെ. ശ്രീലത ടൈറ്റസ് ബെന്നിക്കും, രാസവള വിൽപ്പനയുടെ ഉദ്‌ഘാടനം കീഴൂർ ചാവശ്ശേരി കൃഷിഭവൻ കൃഷി ഓഫിസർ ജിതിൻ കെ.പി. മുരളീധരന് നൽകിക്കൊണ്ടും നിർവഹിച്ചു. സൊസൈറ്റി മുൻ പ്രസിഡന്റ് കെ. കുട്ട്യപ്പ മാസ്റ്റർ, സൊസൈറ്റി വൈസ് പ്രസിഡന്റ് വി.പി. പ്രേമാനന്ദ്, സിക്രട്ടറി പി.എം. മുരളീധരൻ, ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് പത്മനാഭൻ, പി.എ. നസീർ, രാമകൃഷ്ണൻ എഴുത്തൻ എന്നിവർ സംസാരിച്ചു. വളങ്ങൾക്ക് പൊതുമാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം വിലക്കുറവ് ഇവിടെ നിന്നും ലഭിക്കുമെന്നും പച്ചത്തേങ്ങ പൊതു മാർക്കറ്റിലേക്കാൾ 1 രൂപ കൂട്ടി സംഭരിക്കുമെന്നും സൊസൈറ്റി സിക്രട്ടറി പി. എം. മുരളീധരൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231369/iritty)