---
title: "പച്ചക്കറി വാങ്ങുന്നതിനിടെ തർക്കം; വ്യാപാരിയെ വെട്ടിക്കൊന്നു"
english_title: "Crime "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231380/crime"
published_at: "2024-08-27T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd38ec33429_download_(11).jpeg"
keywords: []
---

# പച്ചക്കറി വാങ്ങുന്നതിനിടെ തർക്കം; വ്യാപാരിയെ വെട്ടിക്കൊന്നു

> **Lead Summary:** **പത്തനംതിട്ട**: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ കസ്റ്റഡിയിലായി.

## Article Content

**പത്തനംതിട്ട**: റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ കസ്റ്റഡിയിലായി.

തമിഴ്നാട് സ്വദേശിയായ അനിൽ റാന്നിയിൽ താമസിച്ച് പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു. അക്രമണത്തിൽ അനിലിന്റെ ഭാര്യക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെ‍‍ഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231380/crime)