---
title: "ഷിരൂര്‍ ദൗത്യം:  അര്‍ജുന്റെ കുടുംബം നാളെ കര്‍ണാടക മുഖ്യമന്ത്രിയേയും  ഉപമുഖ്യമന്ത്രിയേയും  കാണും"
english_title: "Shiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231435/shiroor"
published_at: "2024-08-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd6cb90881a_Screenshot_20240724-094047_Chrome.jpg"
keywords: []
---

# ഷിരൂര്‍ ദൗത്യം:  അര്‍ജുന്റെ കുടുംബം നാളെ കര്‍ണാടക മുഖ്യമന്ത്രിയേയും  ഉപമുഖ്യമന്ത്രിയേയും  കാണും

> **Lead Summary:** **ഷിരൂര്‍**: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം നാളെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപിഎം കെ രാഘവന്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ എം അഷ്‌റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകും.

## Article Content

**ഷിരൂര്‍**: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം നാളെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപിഎം കെ രാഘവന്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ എം അഷ്‌റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകും.

തിരച്ചിലെ പ്രതിസന്ധിയും കുടുംബത്തിന്റെ ആശങ്കയും ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ പുനരാരംഭിക്കണമെന്ന ആവിശ്യവും അറിയിക്കും. അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ആണ് കര്‍ണാടക സര്‍ക്കാരിനെ കാണുന്നത്. കഴിഞ്ഞ ദിവസം അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തിയിരുന്നു. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന.പുഴയിലെ അടിയൊഴുക്കും പരിശോധിച്ചു. നിലവില്‍ നാല് നോട്സാണ് പുഴയിലെ അടിയൊഴുക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231435/shiroor)