---
title: "ഒടുവിൽ സിദ്ദിഖിനെതിരെ പോലീസിൽ പരാതി നൽകി നടി "
english_title: "The actress  lodged a complaint against actor Siddique. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231602/the-actress-lodged-a-complaint-against-actor-siddique"
published_at: "2024-08-27T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce09c91b8d7_revathi.jpg"
keywords: []
---

# ഒടുവിൽ സിദ്ദിഖിനെതിരെ പോലീസിൽ പരാതി നൽകി നടി 

> **Lead Summary:** കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് നടൻ സിദ്ദിഖിനെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇമെയില്‍ മുഖേനയാണ് രേവതി പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

## Article Content

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് നടൻ സിദ്ദിഖിനെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇമെയില്‍ മുഖേനയാണ് രേവതി പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

സിദ്ദിഖിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചെങ്കിലും പരാതി നല്‍കുന്ന കാര്യത്തില്‍ രേവതി അന്തിമ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗം രേവതിയെ വിളിക്കുകയും കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിന് പിന്നാലെയാണ് നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231602/the-actress-lodged-a-complaint-against-actor-siddique)