---
title: "അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ "
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231617/delhi"
published_at: "2024-08-28T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce75ec86087_IMG-20240828-WA0001.jpg"
keywords: []
---

# അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ 

> **Lead Summary:**  **ന്യൂഡല്‍ഹി**: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയ്ഷാ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ്ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.

## Article Content

 **ന്യൂഡല്‍ഹി**: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയ്ഷാ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ്ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.

ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയര്‍മാനായി ജയ്ഷാ മാറി. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രീതി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ്ഷാ പ്രതികരിച്ചു. നിലവില്‍ ബിസിസിഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231617/delhi)