---
title: "ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ ചത്ത നിലയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231648/iritty"
published_at: "2024-08-28T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce9cd4ccf1c_Screenshot_20240828-091252_Chrome.jpg"
keywords: []
---

# ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ ചത്ത നിലയിൽ

> **Lead Summary:**  **ഇരിട്ടി** : ആറളം വന്യജീവി സങ്കേതത്തിൽ ആശങ്ക ഉയർത്തി 4 കുരങ്ങുകൾ ചത്ത നില യിൽ കണ്ടെത്തി. വളയംചാൽ മീൻമുട്ടി റോഡിൽ 600 മീറ്റർ മാറി ഉൾവ നത്തിലാണ് ഇന്നലെ രാവിലെ പതിവു പരിശോധനയ്ക്കിടെ വനപാലകർ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

## Article Content

 **ഇരിട്ടി** : ആറളം വന്യജീവി സങ്കേതത്തിൽ ആശങ്ക ഉയർത്തി 4 കുരങ്ങുകൾ ചത്ത നില യിൽ കണ്ടെത്തി. വളയംചാൽ മീൻമുട്ടി റോഡിൽ 600 മീറ്റർ മാറി ഉൾവ നത്തിലാണ് ഇന്നലെ രാവിലെ പതിവു പരിശോധനയ്ക്കിടെ വനപാലകർ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

വന്യജീവി നിയമപ്രകാരം സംരക്ഷണ പട്ടികയിൽ ആനയ്ക്കും കടുവയ്ക്കും തുല്യമായ കുരങ്ങ് പ്രാധാന്യം ഉള്ള ജീവിയാണ്. ആറളം വൈൽഡ് ലൈഫ് വാർഡൻ ജീ. പ്രദീപ്, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ചർ ജയപ്രസാദ്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്ഥലത്തെത്തി.

ആർആർടി വെറ്ററിനറി സർജൻ ഡോ. എലിയാസിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വനത്തിൽ മറ്റെവിടെയെങ്കിലും ഇത്തരം സാഹചര്യം ഉണ്ടോയെന്നു കണ്ടെത്താൻ ആറളം വന്യജീവി സങ്കേതത്തിൽ വ്യാപക തിരച്ചിൽ നട ത്താൻ വൈൽഡ് ലൈഫ് വാർ ഡൻ ജി.പ്രദീപ് നിർദേശം നൽകി. പ്രാഥമിക പരിശോധനയിൽ വിഷാംശം ഉള്ളിൽ ചെന്നതായി സൂചനകൾ കണ്ടെത്താത്തതി നാൽ വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവഭാഗങ്ങളും സ്രവങ്ങളും വയനാട് കുപ്പാടി വെറ്ററിനറി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടത്തിയ സർജന്റെ നേതൃത്വ ത്തിൽ കൊണ്ടുപോയി. കുരങ്ങുപനി പോലുള്ള ഭീഷണി സാധ്യതകൾ കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് നടപടികൾ സ്വീക രിച്ചിട്ടുള്ളത്. ഒരു ആൺകുരങ്ങും മൂന്ന് പെൺകുരങ്ങുകളും ആണു ചത്തത്.

ഇതിൽ രണ്ട് എണ്ണം വലുതും ഒന്ന് ഇടത്തരം പ്രായം ഉള്ളതും ഒരു കുഞ്ഞും ആണ്. മൂന്ന് കുരങ്ങുകൾ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ഒന്നും കഴിക്കാത്ത വിധം വയറി നുള്ളിൽ ഭക്ഷണാവശിഷ്ടം കാണാത്തതും രോഗബാധയുടെ സൂചനകളാണു നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231648/iritty)