---
title: "പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം "
english_title: "CPM State Secretariat Approves Disciplinary Action Against PK Sasi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231777/cpm-state-secretariat-approves-disciplinary-action-against-pk-sasi"
published_at: "2024-08-28T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf14cb5c300_PK-Sasi_890x500xt.jpg"
keywords: []
---

# പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം 

> **Lead Summary:** പാലക്കാട്: പാർട്ടി ഫണ്ട് തിരിമാരിയുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളിലും നിന്നും പുറത്താക്കാനാണ് തീരുമാനമായിരിക്കുന്നത്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ പി കെ ശശി പാര്‍ട്ടി അംഗമായി മാത്രം തുടരും.

## Article Content

പാലക്കാട്: പാർട്ടി ഫണ്ട് തിരിമാരിയുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളിലും നിന്നും പുറത്താക്കാനാണ് തീരുമാനമായിരിക്കുന്നത്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ പി കെ ശശി പാര്‍ട്ടി അംഗമായി മാത്രം തുടരും.

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വീണ്ടും ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് അന്തിമ തീരുമാനമായത്. സാമ്പത്തിക ക്രമക്കേടുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. രാജിവെക്കാനല്ല പാര്‍ട്ടി ആവശ്യപ്പെട്ടതെന്നായിരുന്നു ഒരാഴ്ച മുമ്പും പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231777/cpm-state-secretariat-approves-disciplinary-action-against-pk-sasi)