---
title: "മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ ഏഴുപേര്‍ക്കെതിരെ നടിയുടെ മൊഴിയെടുപ്പ് പത്ത് മണിക്കൂർ നീണ്ടു "
english_title: "The actress' statement against actors lasted for 10 hours. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231816/the-actress-statement-against-actors-lasted-for-10-hours"
published_at: "2024-08-28T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf480b718e1_A_News_appu.jpg"
keywords: []
---

# മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ ഏഴുപേര്‍ക്കെതിരെ നടിയുടെ മൊഴിയെടുപ്പ് പത്ത് മണിക്കൂർ നീണ്ടു 

> **Lead Summary:** കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ ആണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രാവിലെയോടെയാണ് ആലുവയില്‍ നടി താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് എത്തിയത്. പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

## Article Content

കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയ നടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ ആണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. രാവിലെയോടെയാണ് ആലുവയില്‍ നടി താമസിക്കുന്ന ഫ്‌ളാറ്റില്‍ പൊലീസ് എത്തിയത്. പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ആറുകേസുകള്‍ കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണെന്നും മൊഴിയെടുത്തതിന് ശേഷം പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവരും ഒരു വനിതാ എസ്‌ഐയുമാണ് മൊഴിയെടുത്തത്. മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മൊഴിയെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231816/the-actress-statement-against-actors-lasted-for-10-hours)