---
title: "കീഴ്പ്പള്ളി മാങ്ങോട് പൂട്ടിയിട്ട വീട്ടിൽ മോഷണം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231848/iritty"
published_at: "2024-08-29T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cfbffec517d_Picsart_24-08-29_05-52-57-247.jpg"
keywords: []
---

# കീഴ്പ്പള്ളി മാങ്ങോട് പൂട്ടിയിട്ട വീട്ടിൽ മോഷണം

> **Lead Summary:**  **ഇരിട്ടി** : കീഴ്പ്പള്ളി കുണ്ടുമാങ്ങോട് പൂട്ടിയിട്ട വീട്ടിൽ മോഷണം. പ്രദേശവാസികളായ രണ്ടുപേരെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. കീഴ്പ്പള്ളി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാരായ കുണ്ടുമാങ്ങോട് സ്വദേശി പുളിവേലിൽ ജോഷി , വട്ടപ്പറമ്പ് സ്വദേശി സ്രാമ്പിക്കൽ ബിനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

 **ഇരിട്ടി** : കീഴ്പ്പള്ളി കുണ്ടുമാങ്ങോട് പൂട്ടിയിട്ട വീട്ടിൽ മോഷണം. പ്രദേശവാസികളായ രണ്ടുപേരെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. കീഴ്പ്പള്ളി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാരായ കുണ്ടുമാങ്ങോട് സ്വദേശി പുളിവേലിൽ ജോഷി , വട്ടപ്പറമ്പ് സ്വദേശി സ്രാമ്പിക്കൽ ബിനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച അർദ്ധരാത്രി ആയിരുന്നു സംഭവം. കുറുന്തോട്ടത്തിൽ തോമസിന്റെ താമസമില്ലാത്ത വീട്ടിൽ രാത്രി വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം . വീട്ടുടമ തോമസ് വീട് പൂട്ടി വിദേശത്ത് മക്കളുടെ അടുത്ത് സന്ദർശനത്തിന് പോയിരിക്കുകയായിരുന്നു . വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ ബെഡ് റൂമിലെ ഇരുമ്പ് അലമാര കുത്തിത്തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 30000 രൂപയാണ് സംഘം മോഷ്ടിച്ചത്.

വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് ഉള്ളിൽ കടന്ന സംഘം മൂന്ന് വാതിലുകൾ തകർത്താണ് ബെഡ്‌റൂമിൽ കടന്നത് . പ്രതികളിൽ ഒരാളെ സംഭവദിവസം വീടിന്റെ പരിസത്തുവെച്ച് സമീപവാസി കണ്ടിരുന്നതായി ലഭിച്ച മൊഴിയാണ് പ്രതികളെ പിടികൂടാൻ കാരണം . മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം ജോഷിയെഇരിട്ടിയിൽ വെച്ചും പിന്നീട് ബിനുവിനെകീഴ്പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തത് .

ആറളം സി ഐസന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ കെ. സുഹൈബും പോലീസുകാരും അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഡോഗ്സ്കോടും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231848/iritty)