---
title: "വിദ്യാർത്ഥിയെ അക്രമിച്ച  സംഭവം: മണത്തണ സ്വദേശികളായ നാലുപേർക്കെതിരെ കേസ്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231869/peravoor"
published_at: "2024-08-29T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cfeacdc1ac9_download_(73).jpeg"
keywords: []
---

# വിദ്യാർത്ഥിയെ അക്രമിച്ച  സംഭവം: മണത്തണ സ്വദേശികളായ നാലുപേർക്കെതിരെ കേസ്

> **Lead Summary:** **പേരാവൂർ**: മണത്തണയിൽ വിദ്യാർത്ഥിയെ ഹെല്‌മെറ്റ് കൊണ്ട് അടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**പേരാവൂർ**: മണത്തണയിൽ വിദ്യാർത്ഥിയെ ഹെല്‌മെറ്റ് കൊണ്ട് അടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.

പേരാവൂർ മുള്ളേരിക്കലിലെ പതിനാറുകാരന്റെ പരാതിയിൽ മണത്തണ സ്വദേശികളായ ശ്രീനി, ഷിബു, പ്രിയേഷ്, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി പേരാവൂർ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് പതിനാറുകാരന് മർദ്ദനമേറ്റത്. ബാലാവകാശ കമ്മീഷനിലും പരാതി നല്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231869/peravoor)