---
title: "കാക്കയങ്ങാട്  നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231921/iritty"
published_at: "2024-08-29T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d014230f256_Screenshot_20240829-115218_Samsung_Internet.jpg"
keywords: []
---

# കാക്കയങ്ങാട്  നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. 

> **Lead Summary:** **ഇരിട്ടി**: കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. ചുറ്റമ്പലത്തിലേയും ഉപദേവതയുടെ മുന്നിലെയും ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടന്നത്.

## Article Content

**ഇരിട്ടി**: കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. ചുറ്റമ്പലത്തിലേയും ഉപദേവതയുടെ മുന്നിലെയും ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടന്നത്.

പതിനഞ്ചായിരത്തോളം രൂപ മോഷണം പോയതാണ് കണക്കാക്കുന്നത്. ചുറ്റമ്പലത്തിന്റെ പൂട്ടും മോഷ്ടാവ് പൊളിച്ചു. ബുധനാഴ്ച പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരത്തിന്റെ പൂട്ടുകൾ പൊളിച്ച നിലയിൽ കാണുന്നത്. ക്ഷേത്രഭാരവാഹികൾ സ്ഥലത്തെത്തി മുഴക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തകർത്ത ഭണ്ഡാരം ക്ഷേത്രത്തിന് സമീപത്തുനിന്നും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231921/iritty)