---
title: "നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു; 'ഹോട്ടല്‍ രജിസ്റ്ററില്‍ പേരുണ്ട്, ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി' എന്നും നടി"
english_title: "Actor Siddique's noose tightens "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231931/actor-siddiques-noose-tightens"
published_at: "2024-08-29T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d01e850eacf_OIF_(1).jpeg"
keywords: []
---

# നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു; 'ഹോട്ടല്‍ രജിസ്റ്ററില്‍ പേരുണ്ട്, ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി' എന്നും നടി

> **Lead Summary:**  തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ലൈംഗീക പരാതി ഉന്നയിച്ച നടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. 2016-ല്‍ സംഭവം നടന്ന ദിവസം സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കി.

## Article Content

 തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ലൈംഗീക പരാതി ഉന്നയിച്ച നടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. 2016-ല്‍ സംഭവം നടന്ന ദിവസം സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കി.

ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്ഐആര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231931/actor-siddiques-noose-tightens)