---
title: "ഓൺലൈൻ പാസ്​പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടും:  കേന്ദ്രസർക്കാർ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231965/delhi"
published_at: "2024-08-29T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d036bd129b2_Screenshot_20240829-141938_Samsung_Internet.jpg"
keywords: []
---

# ഓൺലൈൻ പാസ്​പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടും:  കേന്ദ്രസർക്കാർ

> **Lead Summary:** **ന്യൂഡൽഹി**: ഓൺലൈൻ പാസ്​പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസർക്കാർ. പാസ്​പോർട്ട് അപേക്ഷകൾ നൽകാനുള്ള പോർട്ടലിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനങ്ങൾ തടസ്സപ്പെടുക.

## Article Content

**ന്യൂഡൽഹി**: ഓൺലൈൻ പാസ്​പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസർക്കാർ. പാസ്​പോർട്ട് അപേക്ഷകൾ നൽകാനുള്ള പോർട്ടലിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനങ്ങൾ തടസ്സപ്പെടുക.

ഈ സമയത്ത് പുതിയ അപേക്ഷകൾ നൽകാനാവില്ല. നിലവിലുള്ള അപ്പോയിൻമെന്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി എട്ട് മണിമുതൽ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് സേവനങ്ങൾ തടസപ്പെടുക. സൈറ്റിന് എപ്പോഴും നടത്തുന്ന അറ്റകൂറ്റപ്പണികളുടെ ഭാഗമായാണ് ഇക്കുറിയും സേവനങ്ങൾ തടസപ്പെടുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231965/delhi)