---
title: "ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ കോൺഫഡറേഷൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231967/iritty"
published_at: "2024-08-29T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d038ba0cdd2_IMG-20240829-WA0041.jpg"
keywords: []
---

# ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ കോൺഫഡറേഷൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തി

> **Lead Summary:**  **ഇരിട്ടി** : വാഹനങ്ങളുടെ ബ്രേക്ക് ടെസ്‌റ്റ് നടത്തുന്ന ദിവസം ആഴ്‌ചയിൽ രണ്ട് ദിവസമായി പരിമിതപ്പെടുത്തിയ നടപടി പിൻവലിക്കുക, ടാക്‌സികളുടെ സർവീസ് ചാർജ് കുടിശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ കോൺഫഡറേഷൻ്റെ (സിഐടിയു) നേതൃത്വത്തിൽ ഇരിട്ടി ജോയിന്റ് ആർടിഒ ഓഫിസ് മാർച്ചും ധർണയും നടത്തി.

## Article Content

 **ഇരിട്ടി** : വാഹനങ്ങളുടെ ബ്രേക്ക് ടെസ്‌റ്റ് നടത്തുന്ന ദിവസം ആഴ്‌ചയിൽ രണ്ട് ദിവസമായി പരിമിതപ്പെടുത്തിയ നടപടി പിൻവലിക്കുക, ടാക്‌സികളുടെ സർവീസ് ചാർജ് കുടിശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ കോൺഫഡറേഷൻ്റെ (സിഐടിയു) നേതൃത്വത്തിൽ ഇരിട്ടി ജോയിന്റ് ആർടിഒ ഓഫിസ് മാർച്ചും ധർണയും നടത്തി.

ഓട്ടോറിക്ഷ തൊഴിലാളി കോ-ഓഡിനേഷൻ ജില്ലാ പ്രസിഡൻ്റ് എം.സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് വൈ.വൈ. മത്തായി, സിഐടിയു ഏറിയ സെക്രട്ടറി ഇ.എസ്. സത്യൻ, കെ.ടി. ജോസഫ്, കെ.സി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231967/iritty)