---
title: "'വനിത ഫിറ്റ്നസ് സെന്റർ'  ഉദ്ഘാടനം ചെയ്‌തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/231971/iritty"
published_at: "2024-08-29T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d03fe663537_IMG-20240829-WA0045.jpg"
keywords: []
---

# 'വനിത ഫിറ്റ്നസ് സെന്റർ'  ഉദ്ഘാടനം ചെയ്‌തു

> **Lead Summary:**  **ഇരിട്ടി** : ജില്ലാ പഞ്ചായത്തു സഹകരണത്തോടെ പായം പഞ്ചായത്തിൽ ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ജില്ല പഞ്ചായത്തു വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു.

## Article Content

 **ഇരിട്ടി** : ജില്ലാ പഞ്ചായത്തു സഹകരണത്തോടെ പായം പഞ്ചായത്തിൽ ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ജില്ല പഞ്ചായത്തു വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു.

പഞ്ചായത്തു പ്രസിഡൻ്റ് പി. രജനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ. പത്മാവതി, സ്‌ഥിരം സമിതി അധ്യക്ഷരായ മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, പഞ്ചായത്തംഗങ്ങളായ ഷൈജൻ ജേക്കബ്,ബിജു കോങ്ങാടൻ, പി. സാജിത്, മിനി പ്രസാദ് , ഐസിഡിഎസ് സൂപ്പർവൈസർ ടി. റസിയ, സെക്രട്ടറി ഇൻചാർജ് എ.ജി. സന്തോഷ്, സ്‌മിത രജീത്ത്, അനുജ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/231971/iritty)