---
title: "കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; വൈദ്യുത ബന്ധം താറുമാറായി, മൂന്ന് വീടുകൾ തകർന്നു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232026/kozhikod"
published_at: "2024-08-30T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d10e475b423_Screenshot_20240830-054114_Chrome.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; വൈദ്യുത ബന്ധം താറുമാറായി, മൂന്ന് വീടുകൾ തകർന്നു

> **Lead Summary:**  **കോഴിക്കോട്**: കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കായക്കൊടിയിലാണ് ഇന്നലെ വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്.

## Article Content

 **കോഴിക്കോട്**: കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കായക്കൊടിയിലാണ് ഇന്നലെ വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്.

നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി.   ഇന്ന്കോ ഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232026/kozhikod)