---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23207/guest-instructor-vacancy"
published_at: "2022-01-29T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4a95894772_images - 2022-01-29T081120.502.jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** കണ്ണൂർ ഗവ.ഐടിഐയിൽ ടെക്‌നീഷ്യൻ മെക്കാട്രോണിക്‌സ് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

## Article Content

കണ്ണൂർ ഗവ.ഐടിഐയിൽ ടെക്‌നീഷ്യൻ മെക്കാട്രോണിക്‌സ് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

ടെക്‌നീഷ്യൻ മെക്കാട്രോണിക്‌സ് ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാട്രോണിക് ്‌സ്/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി രണ്ട് അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ ജനുവരി 31ന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ഫോൺ: 0497 2835183.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23207/guest-instructor-vacancy)