---
title: "അയ്യങ്കാളി സ്‌കോളർഷിപ്പ്: മത്സര പരീക്ഷക്ക് അപേക്ഷിക്കാം"
english_title: " Scholarship exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23208/scholarship-exam"
published_at: "2022-01-29T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4a9c9828c2_images - 2022-01-29T081313.041.jpeg"
keywords: []
---

# അയ്യങ്കാളി സ്‌കോളർഷിപ്പ്: മത്സര പരീക്ഷക്ക് അപേക്ഷിക്കാം

> **Lead Summary:** സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള 2022-23 വർഷത്തെ സ്‌കോളർഷിപ്പിന് ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കായി മത്സര പരീക്ഷ നടത്തുന്നു.

## Article Content

സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള 2022-23 വർഷത്തെ സ്‌കോളർഷിപ്പിന് ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കായി മത്സര പരീക്ഷ നടത്തുന്നു.

കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ഫെബ്രുവരി 21നകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഐടിഡിപി ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 0497 2700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23208/scholarship-exam)