---
title: "രഞ്ജിത്തിനെതിരായ പീഡന പരാതി ; ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ"
english_title: "Sexabusecaseofrenjith"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232098/sexabusecaseofrenjith"
published_at: "2024-08-30T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d182e84fb35_1000022045.jpg"
keywords: []
---

# രഞ്ജിത്തിനെതിരായ പീഡന പരാതി ; ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ

> **Lead Summary:** **തിരുവനന്തപുരം: **സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ. സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ആരോപണനത്തിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ കൈയിലുണ്ട്. അതെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരൻ പറയുന്നു. മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി.

## Article Content

**തിരുവനന്തപുരം: **സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ. സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ആരോപണനത്തിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ കൈയിലുണ്ട്. അതെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരൻ പറയുന്നു. മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി.

കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ ബം​ഗാളി നടി രഞ്ജിത്തിനെതിരെ ​ഗുരുതര ലൈം​ഗിക ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232098/sexabusecaseofrenjith)