---
title: "പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക്  ശിക്ഷ "
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232109/pocsocase"
published_at: "2024-08-30T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d18a0069c93_1000022067.jpg"
keywords: []
---

# പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക്  ശിക്ഷ 

> **Lead Summary:** **പരിയാരം : ** പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരുപത്തിമൂന്നര വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രൻനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നു വയസുകാരിയെ ബലമായി പിടച്ചു കൊണ്ടുപോയി ലൈംഗീകാതിക്രമത്തിനിരയാക്കി എന്നാണ് കേസ്.

## Article Content

**പരിയാരം : ** പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരുപത്തിമൂന്നര വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രൻനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നു വയസുകാരിയെ ബലമായി പിടച്ചു കൊണ്ടുപോയി ലൈംഗീകാതിക്രമത്തിനിരയാക്കി എന്നാണ് കേസ്.

അന്നത്തെ പരിയാരം എസ്.ഐ ആയിരുന്ന നിബിൻ ജോയി ആണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് പ്രതി കെ.ജെ യേശുമിത്രനെ തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് നാലു വകുപ്പുകളിലായി ഇരുപത്തി മൂന്നര വർഷം കഠിന തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232109/pocsocase)