---
title: "എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്"
english_title: " Employability center registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23211/employability-center-registration"
published_at: "2022-01-29T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4b299343f3_images - 2022-01-29T085046.708.jpeg"
keywords: []
---

# എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്

> **Lead Summary:** ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 31 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു.

## Article Content

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 31 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു.

രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദേ്യാഗാർഥികൾക്ക് ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ആധാർ/വോട്ടേഴ്‌സ് ഐഡി/പാസ്‌പോർട്ട്/പാൻകാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. പ്രായം 50 വയസിൽ കുറവായിരിക്കണം.

താൽപര്യമുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്ന് നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23211/employability-center-registration)