---
title: "പരിയാരത്ത്  കഞ്ചാവുമായി  മൂന്ന് പേർ  പിടിയിൽ"
english_title: "Pariyaramkanjav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232117/pariyaramkanjav"
published_at: "2024-08-30T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d18f6e859e7_1000022079.jpg"
keywords: []
---

# പരിയാരത്ത്  കഞ്ചാവുമായി  മൂന്ന് പേർ  പിടിയിൽ

> **Lead Summary:**  **പരിയാരം: **പരിയാരത്ത് അമ്മാനപ്പാറയിൽ വെത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ പിടിയിലായത് രാത്രി പത്തേകാലിന് അമ്മാനപ്പാറയിൽ വച്ച് പരിയാരം കുണ്ടപ്പാറയിലെ വാഴപ്പറമ്പ് ഹൗസിലെ വി.ശോഭിത്ത് നേയാണ് ആറ് ഗ്രാം കഞ്ചാവുമായി പോലീസ് പട്രോളിങ്ങിനിടെ എം പി വിനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.'

## Article Content

 **പരിയാരം: **പരിയാരത്ത് അമ്മാനപ്പാറയിൽ വെത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ പിടിയിലായത് രാത്രി പത്തേകാലിന് അമ്മാനപ്പാറയിൽ വച്ച് പരിയാരം കുണ്ടപ്പാറയിലെ വാഴപ്പറമ്പ് ഹൗസിലെ വി.ശോഭിത്ത് നേയാണ് ആറ് ഗ്രാം കഞ്ചാവുമായി പോലീസ് പട്രോളിങ്ങിനിടെ എം പി വിനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.'

കഴിഞ്ഞ ദിവസം രാത്രി തന്നെ അമ്മാനപ്പാറയിൽ വച്ച് പതിനാല് ഗ്രാം കഞ്ചാവുമായി പരിയാരം മുടിക്കാനത്തെ പുന്നത്തിരിയിൽ ഹൗസിൽ അഖിൽ സെബാസ്റ്റ്യൻ (24) നേയും, പതിനാല് ഗ്രാം കഞ്ചാവുമായി ഏഴോം ചെങ്ങലിലെ അറുകണ്ടത്തിൽ ഹൗസിലെ പ്രജുൽ രാജ് (28) നേയുമാണ് പരിയാരം എസ് ഐ എൻ.പി രാഘവൻ്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിംഗ് സംഘം പിടികൂടിയത്. മൂന്ന് പേർക്കെതിരേയും എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232117/pariyaramkanjav)