---
title: "തളിപ്പറമ്പ്‌ നഗരസഭ ഓഫീസിലേക്ക്‌ സിപിഐ എം  മാർച്ച്‌ നടത്തി"
english_title: "Cpimmarchatthaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232118/cpimmarchatthaliparamba"
published_at: "2024-08-30T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d191aed62d2_1000022088.jpg"
keywords: []
---

# തളിപ്പറമ്പ്‌ നഗരസഭ ഓഫീസിലേക്ക്‌ സിപിഐ എം  മാർച്ച്‌ നടത്തി

> **Lead Summary:** **തളിപ്പറമ്പ്‌ : **കുത്തഴിഞ്ഞ നഗര ഭരണത്തിനെതിരെയും, നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണ മെന്നാവശ്യപ്പെട്ടും തളിപ്പറമ്പ്‌ നഗരസഭ ഓഫീസിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ മാർച്ച്‌ നടത്തി.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറികളുടെയും വായനശാലകളുടെയും പത്രമാസികകളുടെ തുക കുടിശ്ശിക തീർക്കാത്തതും തെരുവ്‌ വിളക്കുകൾ നന്നാക്കുക, റോഡു കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയുക, താറുമാറായി കിടക്കുന്ന ട്രാഫിക് സംവിധാനം പുന:സ്ഥാപിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌.

## Article Content

**തളിപ്പറമ്പ്‌ : **കുത്തഴിഞ്ഞ നഗര ഭരണത്തിനെതിരെയും, നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണ മെന്നാവശ്യപ്പെട്ടും തളിപ്പറമ്പ്‌ നഗരസഭ ഓഫീസിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ മാർച്ച്‌ നടത്തി.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറികളുടെയും വായനശാലകളുടെയും പത്രമാസികകളുടെ തുക കുടിശ്ശിക തീർക്കാത്തതും തെരുവ്‌ വിളക്കുകൾ നന്നാക്കുക, റോഡു കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയുക, താറുമാറായി കിടക്കുന്ന ട്രാഫിക് സംവിധാനം പുന:സ്ഥാപിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌.

തളിപ്പറമ്പ്‌ സൗത്ത്‌ ലോക്കൽ സെക്രട്ടറി വി ജയൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, കൗൺസിലർ ഒ സുഭാഗ്യം എന്നിവർ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതം പറഞ്ഞു. മൂത്തേടത്ത്‌ സ്‌കൂൾ കേന്ദ്രീകരിച്ച്‌ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232118/cpimmarchatthaliparamba)