---
title: "ബസ് റൂട്ട് ഇല്ലാത്ത മേഖലകളിൽ പുതിയ സർവ്വീസ്: കല്യാശ്ശേരി മണ്ഡലം ജനകീയ സദസ് ഇന്ന് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232196/kannur"
published_at: "2024-08-31T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d25ec1af055_IMG-20240831-WA0003.jpg"
keywords: []
---

# ബസ് റൂട്ട് ഇല്ലാത്ത മേഖലകളിൽ പുതിയ സർവ്വീസ്: കല്യാശ്ശേരി മണ്ഡലം ജനകീയ സദസ് ഇന്ന് 

> **Lead Summary:** **കണ്ണൂർ** : കല്യാശ്ശേരി മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്തുന്നതും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച്‌ ഇന്ന് രാവിലെ 11 മണിക്ക് താവത്തുള്ള കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ജനകീയസദസ്സ് എം വിജിൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ** : കല്യാശ്ശേരി മണ്ഡലത്തിൽ ബസ് സർവീസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്തുന്നതും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതും സംബന്ധിച്ച്‌ ഇന്ന് രാവിലെ 11 മണിക്ക് താവത്തുള്ള കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ജനകീയസദസ്സ് എം വിജിൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും.

റൂട്ട് സംമ്പന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങും അഭിപ്രായങ്ങളും അവതരിപ്പിക്കും. ചർച്ചകൾക്ക് ശേഷം പുതിയ റൂട്ടുകൾ സംമ്പന്ധിച്ച് സർക്കാരിന്റെ അനുമതിയോടെ അംഗീകാരം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232196/kannur)