---
title: "തലശ്ശേരി മാഹി ബൈപാസില്‍  വാഹനാപകടം: ഡ്രൈവർക്ക് പരിക്ക് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232199/accident"
published_at: "2024-08-31T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d265b096084_download_(20).jpeg"
keywords: []
---

# തലശ്ശേരി മാഹി ബൈപാസില്‍  വാഹനാപകടം: ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:**  **തലശ്ശേരി**: മാഹി ബൈപാസില്‍ വീണ്ടും വാഹനാപകടം. അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവറായ ചൊക്ലി സ്വദേശിക്ക് പരിക്ക് ഏറ്റു.

## Article Content

 **തലശ്ശേരി**: മാഹി ബൈപാസില്‍ വീണ്ടും വാഹനാപകടം. അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവറായ ചൊക്ലി സ്വദേശിക്ക് പരിക്ക് ഏറ്റു.

തലശേരി - മാഹി ബൈപാസില്‍ കോടിയേരി പപ്പന്‍പീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വോക്‌സ് വാഗന്‍ പോളോ KL 67 2644 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയില്‍ എത്തിയ പോളോ കാര്‍ ഒരേദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. . അപകടത്തില്‍ ചൊക്ലി സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഷോറൂമില്‍ നിന്നും ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന കെ എല്‍ 13 എവൈ 6038 നമ്പര്‍ വാഗണര്‍ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232199/accident)