---
title: "രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 29"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23222/covid-19-update-india-jan-29"
published_at: "2022-01-29T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4c208b6fcc_images - 2022-01-29T095640.020.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നല്‍കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്. ഇന്നലെ പരിശോധിച്ചവരില്‍ 13.39 ശതമാനം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നല്‍കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്. ഇന്നലെ പരിശോധിച്ചവരില്‍ 13.39 ശതമാനം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

871 പേര്‍ ഇന്നലെ മരിച്ചു. 3,35,939 പേർ രോഗമുക്തി നേടി.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായ 20,04,333 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,65,04,87,260 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നതായാണ് കണക്കുകള്‍. കര്‍ണാടകയില്‍ ഇന്നലെ 31,198 പേര്‍ക്കാണ് കോവിഡ്. മഹാരാഷ്ട്രയില്‍ 24,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ 20.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. നിലവില്‍ 2,88,767 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 45,648 പേര്‍ക്കാണ് രോഗ മുക്തി. 103 പേര്‍ മരിച്ചു. നിലവില്‍ 2,66,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23222/covid-19-update-india-jan-29)