---
title: "ഓണപ്പരീക്ഷ ;സമയപ്പട്ടിക പ്രഖ്യാപിച്ചു"
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232257/exam"
published_at: "2024-08-31T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b50f6a31f_download_(2)_(4).jpeg"
keywords: []
---

# ഓണപ്പരീക്ഷ ;സമയപ്പട്ടിക പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച്‌ 12-ന് അവസാനിക്കും.

## Article Content

**തിരുവനന്തപുരം**: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച്‌ 12-ന് അവസാനിക്കും.

രാവിലെ പത്ത് മണി മുതല്‍ 12:15 വരെയും, ഉച്ചകഴിഞ്ഞ് 1:30 മുതല്‍ 3:45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ട് മുതല്‍ വൈകീട്ട് 4:15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ട് മണിക്കൂറാണ്. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232257/exam)