---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളകം ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232280/kelakam"
published_at: "2024-08-31T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2cfab27d39_IMG-20240831-WA0041.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളകം ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി 

> **Lead Summary:** **കേളകം** : രൂക്ഷമായ വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക, കുരങ്ങും പന്നിയും മയിലും മലയണ്ണാനുമടക്കം നിരവധി വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിയും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് തടയുക, നാശനഷ്ടങ്ങൾക്ക് ഉടനടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷകസംഘം കേളകം വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ വളയംചാൽ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

## Article Content

**കേളകം** : രൂക്ഷമായ വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക, കുരങ്ങും പന്നിയും മയിലും മലയണ്ണാനുമടക്കം നിരവധി വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിയും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് തടയുക, നാശനഷ്ടങ്ങൾക്ക് ഉടനടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷകസംഘം കേളകം വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ വളയംചാൽ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കർഷക സംഘം ഏരിയ സെക്രട്ടറി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് പ്രസിഡണ്ട് പി.കെ.മോഹനൻ അധ്യക്ഷനായി. കെ.എം.ജോർജ്, സനീഷ് ടി.ടി, ചിന്നമ്മ ശശി, ലീലാമ്മ ബേബി, സന്തോഷ് പി.ജി . എന്നിവർ നേതൃത്വം നൽകി. സി പി ഐ എം കേളകം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, കർഷക സംഘം വില്ലേജ് സെക്രട്ടറി വിജയപ്രസാദ്, കെ.കെ റിനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232280/kelakam)