---
title: "തൊക്കിലങ്ങാടി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് ഓഫീസ് സംവിധാനമായി"
english_title: "Thokkilangadischool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232286/thokkilangadischool"
published_at: "2024-08-31T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2d69a8c7e0_1000022259.jpg"
keywords: []
---

# തൊക്കിലങ്ങാടി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് ഓഫീസ് സംവിധാനമായി

> **Lead Summary:** **കൂത്തുപറമ്പ് :** തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ 1947 -2024 പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ അക്ഷരമുറ്റത്തെ ആലിലകൾ എന്ന സംഘടനയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. തൊക്കിലങ്ങാടി പെട്രോൾ പമ്പിനു സമീപം ജപ്പാൻ കോംപ്ലക്സിൽ നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ് :** തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ 1947 -2024 പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ അക്ഷരമുറ്റത്തെ ആലിലകൾ എന്ന സംഘടനയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. തൊക്കിലങ്ങാടി പെട്രോൾ പമ്പിനു സമീപം ജപ്പാൻ കോംപ്ലക്സിൽ നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.

ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി പൂർവ വിദ്യാർത്ഥികളാണ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത വിപുലമായ കൂട്ടായ്മയുടെ ഭാഗമായത് തൊക്കിലങ്ങാടി. പെട്രോൾ പമ്പിന് സമീപംജപ്പാൻ കോംപ്ലക്സിൽ നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ എം അനിൽ നിർവ്വഹിച്ചു.

ഫേസ്ബുക്ക് ലോഞ്ചിംഗ് പ്രസ് ഫോറം പ്രസിഡണ്ട് ടി രവീന്ദ്രനും കലാവിരുന്ന് ഉദ്ഘാടനം സിനിമ സീരിയൽ താരം ശിവദാസ് മട്ടന്നൂരും നിർവ്വഹിച്ചു..വിവിധ മേഖലകളിൽ കഴിവുതെളിയച്ചവരെ ആദരിച്ചു. ആദ്യ മെമ്പർഷിപ്പ്  മുതിർന്ന പൂർവ്വ വിദ്യാർത്ഥി പുഷ്പ കാന്തിയമ്മക്ക് വേണ്ടി മകൾ പത്മജാ പത്മനാഭൻ ഏറ്റ് വാങ്ങി. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡണ്ട് കെ കെ ഹാഷിം അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബിജു കല്ലായി വർക്കിങ്ങ് പ്രസിഡണ്ട് പി.രവീന്ദ്രൻ, ശാർങ്ങധരൻ കൂത്തുപറമ്പ്', സെക്രട്ടറി പി. പ്രദീപൻ , പി. മഹീന്ദ്രൻ, പി.എം മധുസൂദനൻ പികെ സതീശൻ എ.പി പുരുഷോത്തമൻ എൻ ധനഞ്ജയൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232286/thokkilangadischool)