---
title: "തലശ്ശേരി എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു"
english_title: "Eranjilipalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232307/eranjilipalam"
published_at: "2024-08-31T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2eb9c441d4_1000022306.jpg"
keywords: []
---

# തലശ്ശേരി എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു

> **Lead Summary:** **തലശ്ശേരി : **എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു.കോടിയേരി ഉക്കണ്ടൻപീടികയിലെ പുത്തലത്ത് ഹൗസിൽ ശ്രേയ യാണ് മരിച്ചത് . ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺ കുട്ടിയെ സമീപത്തുണ്ടായ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് രക്ഷപ്പെടുത്തി തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**തലശ്ശേരി : **എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺകുട്ടി മരിച്ചു.കോടിയേരി ഉക്കണ്ടൻപീടികയിലെ പുത്തലത്ത് ഹൗസിൽ ശ്രേയ യാണ് മരിച്ചത് . ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെൺ കുട്ടിയെ സമീപത്തുണ്ടായ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് രക്ഷപ്പെടുത്തി തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്ത് നിന്നും മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കോടിയേരി ഉക്കണ്ടൻപീടികയിലെ കുമാരൻ & ഷീബ ദമ്പതികളുടെ മകളാണ്. മൃതദേഹംതലശ്ശേരി ജനറൽ ആശുപത്രിമോർച്ചറിയിൽസൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232307/eranjilipalam)