---
title: "ഉരുൾ പൊട്ടൽ , വെള്ളപൊക്കം,  മണ്ണിടിച്ചിൽ  കോളയാടിന് ഇനി വേണ്ടത് ജാഗ്രത"
english_title: "Kolayadlandslide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232323/kolayadlandslide"
published_at: "2024-08-31T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d30299b4e4c_1000022319.jpg"
keywords: []
---

# ഉരുൾ പൊട്ടൽ , വെള്ളപൊക്കം,  മണ്ണിടിച്ചിൽ  കോളയാടിന് ഇനി വേണ്ടത് ജാഗ്രത

> **Lead Summary:** **കോളയാട് : **കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ദുരന്തങ്ങളിൽ വലിയ നാശനഷ്ടമാണ് കോളയാട് പഞ്ചായത്തിൽ ഉണ്ടായത് ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് മുൻകരുതലുകൾ ചെയ്താൽ നാശനഷ്ടത്തിൻ്റെ അളവുകൾ വലിയ തോതിൽ കുറക്കാൻ കഴിയും ഇക്കാര്യങ്ങൾ വിശദമാകുന്ന ഒരു ഡിസാസ്റ്റർ മാനേജ് മെൻ്റ് പ്ലാൻ കോളയാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറാക്കിട്ടുണ്ട്.

## Article Content

**കോളയാട് : **കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ദുരന്തങ്ങളിൽ വലിയ നാശനഷ്ടമാണ് കോളയാട് പഞ്ചായത്തിൽ ഉണ്ടായത് ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് മുൻകരുതലുകൾ ചെയ്താൽ നാശനഷ്ടത്തിൻ്റെ അളവുകൾ വലിയ തോതിൽ കുറക്കാൻ കഴിയും ഇക്കാര്യങ്ങൾ വിശദമാകുന്ന ഒരു ഡിസാസ്റ്റർ മാനേജ് മെൻ്റ് പ്ലാൻ കോളയാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറാക്കിട്ടുണ്ട്.

ഡിസാസ്റ്റർ മാനേജ് മെൻ്റ് പ്ലാൻ ചർച്ച ചെയ്യാൻ പഞ്ചായത്ത്  ഓഡിറ്റോറിയത്തിൽ  സെമിനാർ നടത്തി. ജില്ല ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ഗംഗാധരൻ ഉൽഘാടനം ചെയ്തു.  ഫീൽഡ് സന്ദർശനം ഗൃഹസന്ദർശനം എന്നിവ പൂർത്തിയായി ഇത് വിശകലനം ചെയ്ത് കൊണ്ടാണ് കരട് ഡിസാസ്റ്റർ പ്ലാൻ  തയ്യാറാക്കിയത്.

സെമിനാറിൽ കെ.ഇ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു കെ.പി. സുരേഷ കുമാർ ടി. ജയരാജൻ റോയ് പൗലോസ് ശീജ പ്രദീപ് എം.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ കെ.ഗീതാനന്ദൻ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു തുടർന്ന് ജനകീയ ചർച്ചയും സംഘടിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232323/kolayadlandslide)