---
title: "ലൈംഗികാരോപണം നേരിടുന്ന എംഎല്‍എമാര്‍ രാജിവെയ്ക്കാറില്ല: എംവി ഗോവിന്ദന്‍ "
english_title: "MLAs Facing Sexual Harassment Allegations Don't Resign: MV Govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232330/mlas-facing-sexual-harassment-allegations-dont-resign-mv-govindan"
published_at: "2024-08-31T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d308c7b1fb8_m_mukesh.jpg"
keywords: []
---

# ലൈംഗികാരോപണം നേരിടുന്ന എംഎല്‍എമാര്‍ രാജിവെയ്ക്കാറില്ല: എംവി ഗോവിന്ദന്‍ 

> **Lead Summary:** തിരുവന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് തൽക്കാലം മുകേഷ് തൽക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തെന്നും, ലൈംഗികാരോപണം നേരിട്ട എംഎല്‍എമാര്‍ ആരും രാജിവെക്കാറില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എംപിമാരും എംഎല്‍എമാരുമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

## Article Content

തിരുവന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് തൽക്കാലം മുകേഷ് തൽക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തെന്നും, ലൈംഗികാരോപണം നേരിട്ട എംഎല്‍എമാര്‍ ആരും രാജിവെക്കാറില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എംപിമാരും എംഎല്‍എമാരുമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്നാൽ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'ഭരണപക്ഷത്തെ എംഎല്‍എയ്‌ക്കെതിരെ പോലും കേസ് എടുത്ത് മുന്നോട്ടുപോകുന്ന സര്‍ക്കാരാണിത്. ഇക്കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് എൽ ഡി എഫ് സര്‍ക്കാറെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെ കേസ് ഉണ്ട്. ഒരാള്‍ ജയിലില്‍ തന്നെ കിടക്കേണ്ടി വന്നിട്ടുണ്ട്. കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, അനില്‍ കുമാര്‍, ഹൈബി ഈഡന്‍, പീതാംബരക്കുറുപ്പ്, ശശി തരൂര്‍ എന്നിവരുടെയെല്ലാം പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും അവരാരും എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവച്ചിട്ടില്ല.

ഇന്ത്യാ രാജ്യത്ത് 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അതില്‍ ബിജെപി 54, കോണ്‍ഗ്രസ് 23, ടിഡിപി 17, ആം ആദ്മി പാര്‍ട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളില്‍ പെട്ടവര്‍ ഇത്തരം കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. അവരാരും എംപി സ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ യാതൊരുതരത്തിലുള്ള ആനുകൂല്യവും എംഎല്‍എ എന്ന നിലയില്‍ മുകേഷിന് നല്‍കേണ്ടതില്ലെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണം' - ഗോവിന്ദന്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232330/mlas-facing-sexual-harassment-allegations-dont-resign-mv-govindan)