---
title: "പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി"
english_title: "Peravoor Shantiniketan English School donates to Chief Minister's Distress Relief Fund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232392/peravoor-shantiniketan-english-school-donates-to-chief-ministers-distress-relief-fund"
published_at: "2024-08-31T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d34a0197787_SANTHINIKETHAN.jpg"
keywords: []
---

# പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

> **Lead Summary:**  പേരാവൂർ: വയനാട് ഉരുൾപൊട്ടലിൽ അകപെട്ടവർക്ക് കൈത്താങ്ങാകാൻ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് ഏറ്റുവാങ്ങി. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 62200 രൂപയാണ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഷൈമ എൻ എൻ, മദർ പി ടി എ പ്രസിഡന്റ്‌ ആനിയമ്മ മാത്യു എന്നിവർ ചേർന്ന് കൈമാറിയത്. സ്കൂൾ മാനേജർ വി കെ ശശീന്ദ്രൻ, ഡോ. വി രാമചന്ദ്രൻ, എം വി രമേശ് ബാബു, കെ കെ രാമചന്ദ്രൻ, മേരി ജോണി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

 പേരാവൂർ: വയനാട് ഉരുൾപൊട്ടലിൽ അകപെട്ടവർക്ക് കൈത്താങ്ങാകാൻ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് ഏറ്റുവാങ്ങി. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 62200 രൂപയാണ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഷൈമ എൻ എൻ, മദർ പി ടി എ പ്രസിഡന്റ്‌ ആനിയമ്മ മാത്യു എന്നിവർ ചേർന്ന് കൈമാറിയത്. സ്കൂൾ മാനേജർ വി കെ ശശീന്ദ്രൻ, ഡോ. വി രാമചന്ദ്രൻ, എം വി രമേശ് ബാബു, കെ കെ രാമചന്ദ്രൻ, മേരി ജോണി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232392/peravoor-shantiniketan-english-school-donates-to-chief-ministers-distress-relief-fund)